Connect with us

Kerala

ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു: ശക്തമായ കാറ്റിനും മഴക്കും സാധ്യത- മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്

Published

|

Last Updated

കൊച്ചി: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളം ന്യൂനമര്‍ദത്തിന്റെ പരിധിയില്‍ വരില്ലെങ്കിലും തീരദേശത്ത് ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. കൂടാതെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം പറയുന്നു.

നിലവില്‍ മാലദ്വീപില്‍ നിന്ന് വടക്ക്-കിഴക്കായി 390 കിലോമീറ്റര്‍ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്ന് 390 കിലോമീറ്റര്‍ ദൂരെയുമാണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. ഇത് തീവ്രന്യൂനമര്‍ദമായി മാറി മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ കാറ്റ് വീശുമെന്നാണ് റിപ്പോര്‍ട്ട്. ലക്ഷദ്വീപിലും മറ്റും കനത്ത കാറ്റിന് സാധ്യതയുണ്ട്. കേരളത്തില്‍ നിന്ന് മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പറം ജില്ലകളില്‍ ബുധനാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തീരമേഖലയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നിറിയിപ്പ് നല്‍കി.