Connect with us

Kerala

അട്ടപ്പാടിയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മാവോയിസ്റ്റ് നേതാവ് മണി വാസകം കൊല്ലപ്പെട്ടു

Published

|

Last Updated

അട്ടപ്പാടി: പാലക്കാട്ടെ അട്ടപ്പാടിയില്‍ മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍ തുടരുന്നു. വെടിവെപ്പില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു. ഗ്രൂപ്പിന്റെ നേതാവ് മണി വാസകമാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ മഞ്ചികണ്ടി വനത്തിനുള്ളില്‍ നടന്ന വെടിവെപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. നേരത്തെ നിലമ്പൂര്‍ കരുളായി വനത്തിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജനു ശേഷം കേരളത്തിലെ മാവോയിസ്റ്റ് നേതൃത്വം ഏറ്റെടുത്തയാളാണ് മണി വാസകം. ഇന്നലെ നടന്ന വെടിവെപ്പില്‍ ഇയാള്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

കോഴിക്കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ നിന്നായി കൂടുതല്‍ തണ്ടര്‍ ബോള്‍ട്ട് സേനയെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. കാട് അരിച്ചുപെറുക്കാനാണ് സേനക്കു നല്‍കിയിട്ടുള്ള നിര്‍ദേശം. വീണ്ടും ഏറ്റുമുട്ടലുണ്ടായ പശ്ചാത്തലത്തില്‍ ഇന്നലെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ നിര്‍ത്തിവച്ചു. ഏഴംഗ മാവോയിസ്റ്റ് സംഘത്തിലെ നാലാമത്തെ ആളാണ് ഇന്ന് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചത്തെ വെടിവെപ്പില്‍ കര്‍ണാടക സ്വദേശി സുരേഷ്, തമിഴ്‌നാട് സ്വദേശികളായ രമ, കാര്‍ത്തി എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.