Connect with us

National

ചിദംബരം ആശുപത്രി വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുന്‍ ധനമന്ത്രി പി ചിദംബരം ആശുപത്രി വിട്ടു. തിങ്കളാഴ്ച രാവിലെ ആര്‍ എം എല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ ചിദംബരത്തെ പിന്നീട് എയിംസിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ തിങ്കളാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ഐ എന്‍ എക്സ് മീഡിയ അഴിമതിക്കേസില്‍ ചിദംബരം ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) കസ്റ്റഡിയിലാണ്. ഒക്ടോബര്‍ 22ന് സുപ്രീം കോടതി പി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇ ഡിയുടെ കസ്റ്റഡിയില്‍ കഴിയുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിക്കില്ല. ഒക്ടോബര്‍ 30 വരെ ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വെക്കും.

---- facebook comment plugin here -----

Latest