Connect with us

National

ക്യാർ അതിതീവ്ര ചുഴലിക്കാറ്റായി; ഒമാൻ തീരത്തേക്ക് നീങ്ങുന്നു

Published

|

Last Updated

ന്യൂഡൽഹി: മധ്യ കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ക്യാർ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് നീങ്ങുന്നു. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ക്യാർ ഗോവയിലും കർണാടകയിലും മഹാരാഷ്ട്രയിലും ശക്തമായ മഴക്ക് കാരണമായി. മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയോടെയാകും ക്യാർ ഒമാൻ തീരത്തേക്ക് നീങ്ങുക. വെള്ളിയാഴ്ച രാവിലെയോടെയാണ് മഹാരാഷ്ട്രക്ക് സമീപം അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയത്.

ക്യാർ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും കാറ്റിന്റെ സ്വാധീനം കാരണം ഒറ്റപ്പെട്ട ചിലയിടങ്ങളിൽ കനത്ത മഴ പെയ്തു.