Connect with us

National

ഹരിയാനയില്‍ ബി ജെ പി-ജെ ജെ പി സഖ്യത്തിന് ധാരണ; സര്‍ക്കാര്‍ രൂപവത്കരിക്കും

Published

|

Last Updated

ചണ്ഡീഗഢ്: ഹരിയാനയില്‍ ബി ജെ പി-ജെ ജെ പി സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കും. സഖ്യത്തിന് ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയായായി. ജെ ജെ പിക്ക് ഉപ മുഖ്യമന്ത്രി സ്ഥാനവും രണ്ട് മന്ത്രി പദവികളും ബി ജെ പി വാഗ്ദാനം ചെയ്തിട്ടുണ്ട്.

എത്ര സ്വതന്ത്രര്‍ പിന്തുണക്കുമെന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്ന് ബി ജെ പി നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഖട്ടാര്‍ ശനിയാഴ്ച ഗവര്‍ണറെ കാണും.

Latest