Connect with us

Gulf

പുതിയ ജില്ല സര്‍ക്കാറിന്റെ പരിഗണനയിലില്ല; താലൂക്ക് പരിഗണിക്കും: റെവന്യൂ മന്ത്രി

Published

|

Last Updated

അബുദാബി: സംസ്ഥാനത്ത് പുതിയ ജില്ല രൂപവത്കരിക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. എന്നാല്‍ വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ പുതിയ താലൂക്ക് ആവശ്യമെങ്കില്‍ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ പല താലൂക്കുകളിലെയും വില്ലേജകളുടെ എണ്ണം കൂടുതലാണ്. വില്ലേജകളുടെ എണ്ണം കൂടുതലുള്ള താലൂക്കുകളും, കുറവുള്ള താലൂക്കുകളുമുണ്ട്. ഇതനുസരിച്ച് പുതിയ താലൂക്കുകള്‍ രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അബുദാബിയില്‍ മാധ്യമപ്രര്‍ത്തകരോട് പറഞ്ഞു.

Latest