Connect with us

International

ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും ബ്രസീൽ സന്ദർശിക്കാൻ ഇനി വിസ വേണ്ട

Published

|

Last Updated

സാവോ പോളോ: ഇന്ത്യയില്‍ നിന്നും ചൈനയീല്‍ നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും ബ്രസീല്‍ സന്ദര്‍ശിക്കാന്‍ ഇനി വിസ ആവശ്യമില്ല. പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുഎസ് അടക്കമുള്ള വികസിത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വിസ ആവശ്യമില്ലെന്ന് ബ്രസീല്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഒരു വികസ്വര രാജ്യത്തിന് വിസ ഇളവ് നല്‍കുന്നത് ഇതാദ്യമാണ്. തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ ബോള്‍സോനാരോ ഈ വര്‍ഷം തുടക്കത്തിലാണ് അധികാരത്തില്‍ വന്നത്.

ഇന്ത്യന്‍, ചൈനീസ് പൗരന്മാര്‍ക്ക് ഇനി ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമില്ലെന്ന് ചൈന സന്ദര്‍ശനത്തിനിടെയാണ് ബ്രസീല്‍ പ്രസിഡന്റ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം ആദ്യം, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും ബിസിനസ്സുകാര്‍ക്കും ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ വേണ്ടെന്ന് ബ്രസീല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

അതേസമയം, ഈ രാജ്യങ്ങള്‍ ബ്രസീലിയന്‍ പൗരന്മാര്‍ക്ക് ഇതുവരെ വിസ ഇളവ് അനുവദിച്ചിട്ടില്ല.

---- facebook comment plugin here -----

Latest