Connect with us

National

'നീലക്കുപ്പായത്തില്‍ ഇനി ധോണിക്ക് ലഭിക്കുക വിരമിക്കാനുള്ള അവസരം'

Published

|

Last Updated

മുംബൈ: ദേശീയ ക്രിക്കറ്റ് ടീമിലേക്ക് മഹേന്ദ്ര സിംഗ് ധോണിക്ക് ഇനി ഒരു മടക്കമില്ലെന്ന് റിപ്പോര്‍ട്ട്. സൗരവ് ഗാംഗുലി ബി സി സി ഐ അധ്യക്ഷനായതോടെ പുതുമഖങ്ങള്‍ക്ക് വലിയ അവസരം ലഭിക്കുമെന്നും ധോണിയെ പോലുള്ള താരങ്ങള്‍ക്ക് ഇനി മടങ്ങിവരാന്‍ കഴിയുമോയെന്നും ആശങ്ക ശക്തമാണ്. ഇത് സാധൂകരിക്കുന്ന തരത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ധോണിയെ ഇനി ടീമ്ിലേക്ക് വിളിക്കുക വിടവാങ്ങല്‍ മത്സരത്തിനായിരിക്കുമെന്നും ടീമില്‍ തുടരാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കില്ലെന്നും മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നീലകുപ്പായത്തില്‍ ഒരു വിടവാങ്ങല്‍ പരമ്പര മാത്രമായിരിക്കും ഇനി ധോണിക്കുണ്ടാകുക.

2019 ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷം ഇതുവരെ ധോനി ടീമില്‍ ഇടംനേടിയിട്ടില്ല. ഇതിനു ശേഷം നടന്ന വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക പരമ്പരകളില്‍ നിന്ന് ധോനി സ്വയം പിന്‍വാങ്ങുകയായിരുന്നു. ഈ ഇടവേള സൈനിക സേവനത്തിനു വേണ്ടിയാണ് ധോനി ചെലവഴിച്ചത്. പിന്നാലെ ബംഗ്ലാദേശ് പരമ്പരയിലേക്കും തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ധോനി അറിയിച്ചിരുന്നു.