Connect with us

Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരേയും അന്വേഷണം വേണമെന്ന് വിജിലന്‍സ്

Published

|

Last Updated

കൊച്ചി:പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണ ക്രമക്കേടില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. ചട്ടം ലംഘിച്ച് കരാറുകാരന് പണം നല്‍കിയെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇത്. ഗൂഢാലോചന അന്വേഷിക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതിയും തേടിയിട്ടുണ്ട്. പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടുന്നത്.

അഴിമതി നിരോധന നിയമപ്രകാരം ഇത്തരത്തില്‍ അന്വേഷണം തുടങ്ങണമെങ്കില്‍ സര്‍ക്കാരിന്റൈ മുന്‍കൂര്‍ അനുമതി തേടേണ്ടതുണ്ട്. പൊതുമരാമത്തു മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കം മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കരാറുകാരന് മുന്‍കൂര്‍ തുകയായി 8 കോടി അനുവദിച്ചത് ചട്ടവിരുദ്ധമായാണ്. ഇതില്‍ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് സംബന്ധിച്ച് വിജിലന്‍സിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.

മന്ത്രി എന്ന നിലയിലുള്ള പങ്ക് അന്വേഷിക്കാന്‍ നേരത്തെ വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു.