Connect with us

Kerala

പഴങ്ങളും ധാന്യങ്ങളും ഉപയോഗിച്ച് സംസ്ഥാനം വീര്യം കുറഞ്ഞ മദ്യം ഉത്പ്പാദിപ്പിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യവും വൈനും ഉത്പാദിപ്പിക്കുന്നതിന് സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ അനുമതി. കേരള കാര്‍ഷിക സര്‍വ്വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി.

ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായവയില്‍നിന്നും നെല്ല് അടക്കമുള്ള ധാന്യങ്ങളില്‍ നിന്നും മദ്യം ഉത്പ്പാദിപ്പിക്കാനാണ് നീക്കം. ഇതനുസരിച്ച് പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു. ഇതിനു വേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശിപാര്‍ശകള്‍ സമര്‍പ്പിച്ചത്.

 

Latest