Connect with us

Kerala

മരട് മുന്‍ ഭരണ സമിതിയംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

Published

|

Last Updated

കൊച്ചി: ഫ്ളാറ്റ് തട്ടിപ്പിന് കൂട്ടുനിന്നവരെ കണ്ടെത്തുന്നതിനായി മരട് മുന്‍ പഞ്ചായത്ത് മുന്‍ ഭരണസമിതിയംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. 2005 ലെ ഭരണസമിതി പാസാക്കിയ ഒരു പ്രമേയവുമായി ബന്ധപ്പെട്ടാണ് മുഴുവന്‍ അംഗങ്ങളില്‍ നിന്നും
തെളിവ് ശേഖരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 22 അംഗളില്‍ മണ്ണാത്തറ ഭാസ്‌കരന്‍, പി കെ രാജു എന്നീ രണ്ട് പേരെ ഇന്ന് ചോദ്യം ചെയ്തു.

മരട് പഞ്ചായത്ത് സി ആര്‍ എസ് രണ്ടലാണ് വരുന്നതെന്നും തീരദേശ സംരക്ഷണനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടില്ല എന്നുമുള്ള പ്രമേയവുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പ്രമേയം പാസാക്കിയതില്‍ ക്രമക്കേടുണ്ടായിരുന്നു എന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദ പരിശോധന നടത്തിയത്.

എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രമേയം അന്നത്തെ ഭരണസമിതി പാസാക്കിയിട്ടില്ലെന്നും മിനിറ്റ്സിലാണ് തിരുത്തല്‍ ഉണ്ടായിട്ടുള്ളതെന്നും മുന്‍ ഭരണസമിതിയംഗം പി കെ രാജു പ്രതികരിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നാണ് തിരുത്തല്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മിനിറ്റ്സ് തങ്ങള്‍ കണ്ടിട്ടില്ലെന്ന് ഇന്ന ചോദ്യം ചെയ്യലിന് ഹാജരായ രണ്ട് മുന്‍അംഗങ്ങളും മാധ്യമങ്ങളോട് പറഞ്ഞു.

 

Latest