Connect with us

Gulf

സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ കൊയ്ത്തുല്‍സവം ഒക്ടോബര്‍ 25 ന്

Published

|

Last Updated

അബുദാബി : അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ കൊയ്ത്തുല്‍സവം ഒക്ടോബര്‍ 25 ന് വെള്ളിയാഴ്ച രാവിലെ 11 നും വൈകുന്നേരം നാലിനും രണ്ടു ഭാഗങ്ങളിലായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സഹിഷ്ണുത വര്‍ഷത്തിന്റെ ഭാഗമായി ഈ വര്‍ഷത്തെ കൊയ്ത്തുത്സവത്തില്‍ വിവിധ പരിപാടികള്‍ ഒരുക്കിട്ടുണ്ട്.

ഇടവകയിലെ വീടുകളില്‍ നിന്നുണ്ടാക്കിയ വിവിദ തരം ഭക്ഷണങ്ങള്‍ ഉത്സവത്തിലുണ്ടാകും. കേരളത്തനിമയാര്‍ന്ന ഭക്ഷണം വിതരണം ചെയ്യുന്ന കൗണ്ടറുകളാകും മുഖ്യ ആകര്‍ഷണം. അമ്പതോളം സ്റ്റാളുകളാണ് ഈ വര്‍ഷത്തെ കൊയ്ത്തുത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നത്. വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വില്പനശാലകളും ഭാഗ്യനറുക്കെടുപ്പുകളും കലാപരിപാടികളും മേളയുടെ ഭാഗമായിരിക്കും. വൈകുന്നേരം നാലിന് പ്രധാന സ്റ്റാളുകളുടെ ഉദ്ഘാടനം ഇന്ത്യന്‍ എംബസി ആക്ടിങ് അംബാസിഡര്‍ സ്മിത പന്ത് നിര്‍വ്വഹിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബ്രഹ്മവാര്‍ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാര്‍ ഏലിയാസ് തിരുമേനി അധ്യക്ഷനായിരിക്കും. ഇടവക വികാരി ഫാദര്‍ ബെന്നി മാത്യു ,സഹ വികാരി ഫാദര്‍ പോള്‍ ജേക്കബ്, കത്തീഡ്രല്‍ ട്രസ്റ്റി പീ ജീ ഇട്ടി പണിക്കര്‍, സെക്രട്ടറി സന്തോഷ് ജോര്‍ജ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ നൈനാന്‍ തോമസ് പണിക്കര്‍, ജോയിന്റ് ഫൈനാന്‍സ് കണ്‍വീനര്‍ സാം ജി ഡാനിയല്‍, മീഡിയ കണ്‍വീനര്‍ ഐ തോമസ്, ഫാദര്‍ തോമസ് മാത്യു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.