അധോലോക നായകന്‍ ഇഖ്ബാല്‍ മിര്‍ച്ചിയുടെ കൂട്ടാളി ഹൂമയൂണ്‍ മര്‍ച്ചന്റ് അറസ്റ്റില്‍

Posted on: October 22, 2019 3:03 pm | Last updated: October 22, 2019 at 3:03 pm

മുംബൈ: അധോലോക നായകന്‍ ഇഖ്ബാല്‍ മിര്‍ച്ചിയുടെ കൂട്ടാളി ഹൂമയൂണ്‍ മര്‍ച്ചന്റിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. ഇഖ്ബാല്‍ മിര്‍ച്ചിയുടെ വിവാദ സ്വത്തുക്കളുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഹൂമയൂണ്‍ മര്‍ച്ചന്റിനെ മുംബൈയിലെ കോടതിയില്‍ ഹാജരാക്കി.

എന്‍ സി പി നേതാവ് പ്രഫുല്‍ പട്ടേലിന്റെ മില്ലേനിയം ഡെവലപ്പേഴ്‌സിന് ലഭിച്ച സീജേ ഹൗസ് ഉള്‍പ്പടെ മുംബൈയിലെ നിരവധി വസ്തുവകകള്‍ ഇഖ്ബാല്‍ മിര്‍ച്ചിയുടെതാണെന്ന് ഇ ഡി കണ്ടെത്തിയിട്ടുണ്ട്.