Connect with us

Kerala

സിസ്റ്റര്‍ അഭയ ലൈംഗിക പീഡനത്തിന് ഇരയായിരുന്നില്ലെന്ന് മുന്‍ ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ മൊഴി

Published

|

Last Updated

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ ലൈംഗിക പീഡനത്തിന് ഇരയായിരുന്നില്ലെന്ന മൊഴിയുമായി ഫോറന്‍സിക് ലാബിലെ മുന്‍ ഉദ്യോഗസ്ഥര്‍. കേസിലെ സാക്ഷികളായ മുന്‍ കെമിക്കല്‍ എക്‌സാമിനര്‍ ആര്‍ ഗീത, അനലിസ്റ്റ് ചിത്ര എന്നിവരാണ് തിരുവനന്തപുരം സി ബി ഐ കോടതിയില്‍ ഈ മൊഴി നല്‍കിയത്. അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനയില്‍ ഇക്കാര്യം വ്യക്തമായിരുന്നു.

അഭയയുടെ രാസപരിശോധനാ റിപ്പോര്‍ട്ട് തിരുത്തിയെന്ന കേസില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ വെറുതെ വിട്ട ഉദ്യോഗസ്ഥരാണ് ഗീതയും ചിത്രയും. ജോമോന്‍ പുത്തന്‍പുരക്കലാണ് റിപ്പോര്‍ട്ട് തിരുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയിരുന്നത്.