Connect with us

Kerala

എ പി അബ്ദുല്ലക്കുട്ടി ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍

Published

|

Last Updated

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലെത്തി എ പി അബ്ദുല്ലക്കുട്ടിക്ക് പാര്‍ട്ടിയുടെ അംഗീകാരം. അബ്ദുല്ലക്കുട്ടിയെ ബി ജെ പിയുടെ സംസ്ഥാന ഉപാധ്യക്ഷനാക്കിയതായി പ്രസിഡന്റ് ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സി പി എം, സി പി ഐ പ്രവര്‍ത്തകരായ 257 പേര്‍ ബി ജെ പിയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പുില്‍ എല്ലായിടത്തും പ്രതീക്ഷിച്ച പോലെ പ്രവര്‍ത്തിക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞു. ബി ജെ പി വോട്ടുകള്‍ കുറയുമെന്നത് വെറും പ്രചാരണം മാത്രമാണ്. ബി ജെ പിക്ക് ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ല. പോളിംഗ് കുറഞ്ഞതില്‍ ആശങ്കയില്ല. വര്‍ഗീയ സംഘടനകളായ ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസിനേയും എസ് ഡി പി ഐ എല്‍ ഡി എഫിനേയും പിന്തുണച്ചതായാണ് റിപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നരേന്ദ്രമോദിയെ പുകഴ്ത്തിപറഞ്ഞതിന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപെട്ട അബുദുല്ലകുട്ടി കഴിഞ്ഞ ജൂണ്‍ 26ന് ബി ജെ പിയില്‍ ചേരുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി കൂടി കാഴ്ച നടത്തിയശേഷമായിരുന്നു പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തത്. താന്‍ ദേശീയ മുസ്ലിമാണെന്നും ബി ജെ പിയും മുസ്ലിങ്ങളും തമ്മിലുള്ള അകലം കുറക്കുകയാണ് തന്റെ ലക്ഷ്യമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സീറ്റ് ലഭിക്കുമെന്ന് അബ്ദുല്ലക്കുട്ടി പ്രതീക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പാര്‍ട്ടിയിലെ പ്രധാന പോസ്റ്റ് തന്നെ അബ്ദുല്ലക്കുട്ടിക്ക് ബി ജെ പി നല്‍കുകയായിരുന്നു.