ഹജ്ജ്: ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു

Posted on: October 21, 2019 8:41 pm | Last updated: October 21, 2019 at 8:41 pm

കൊണ്ടോട്ടി: കേരള സംസ്ഥാന ഹജ് കമ്മിറ്റി 2020 ഹജ്ജ് അപേക്ഷ സമര്‍പ്പണത്തിന് കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, കുന്ദമംഗലം, കൊടുവള്ളി, മാവൂര്‍ എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ,മലപ്പുറം ,തിരൂര്‍ എന്നിവിടങ്ങളിലും കണ്ണൂര്‍, എറണാകുളം തൃശൂര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലും ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. .

2020 ലെ ഹജ്ജിന് അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന പ്രസ്തുത ജില്ലയിലെ അപേക്ഷകര്‍ക്ക് സൗജന്യമായി സേവനം ലഭിക്കുന്നതാണ് .വിശദവിവരങ്ങള്‍ക്ക് താഴെ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. കോഴിക്കോട്: ബാപ്പു ഹാജി 9846100552 മലപ്പുറം: മുസ്ഥഫ . 9446631366 കണ്ണൂര്‍ അബ്ദുല്‍ ഗഫൂര്‍ 9446133582 എറണാകുളം: അശ്കര്‍ 9562291129. തൃശൂര്‍ ഹബിബ് 9446062928