കടം വാങ്ങിയ 120 രൂപ തിരികെ ചോദിച്ചതിന് യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു

Posted on: October 21, 2019 8:17 pm | Last updated: October 21, 2019 at 9:22 pm

ബറേലി: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് സുഹൃത്തിനെ യുവാവ് തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ലക്ഷ്മിപൂര്‍ സ്വദേശി രാമുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാമുവിന്റെ സുഹൃത്ത് ബിര്‍ജു കുമാറിനെപോലീസ് അറസ്റ്റ് ചെയ്തു.

രാമുവില്‍ നിന്ന് ബിര്‍ജു 120 രൂപ കടം വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം രാമു ബിര്‍ജുവിനോട് കടം വാങ്ങിയ പണം തിരികെ ചോദിച്ചു. എന്നാല്‍ പണം തിരികെ നല്‍കുന്നതിന് പകരം ബിര്‍ജു രാമുവിനെ അധിക്ഷേപിച്ചു.

തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കത്തിനിടെ ബിര്‍ജു രാമുവിനെ വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രാമു ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്.