Connect with us

Kerala

മഴ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് സ്ഥാനാര്‍ഥികളും നേതാക്കളും

Published

|

Last Updated

തിരുവനന്തപുരം: മഴ എല്ലാ പാര്‍ട്ടികളെയും സാരമായി ബാധിക്കുമെന്ന് വട്ടിയൂര്‍ക്കാവിലെ യു ഡി എഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാര്‍. ജനങ്ങള്‍ ബൂത്തിലെത്താന്‍ പ്രയാസപ്പെടുന്നുണ്ടെന്നും മോഹന്‍കുമാര്‍ പറ
ഞ്ഞു. എന്നാല്‍ കനത്ത മഴയെ തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ട് ബി ജെ പിക്ക് അനുകൂലമാകുമെന്ന് എറണാകുളത്തെ ബി ജെ പി സ്ഥാനാര്‍ഥി സി ജി രാജഗോപാല്‍ പ്രതികരിച്ചു. ഇടത്, വലത് മുന്നണികളുടെ
സൃഷ്ടിയാണ് വെള്ളക്കെട്ട് . മാറ്റത്തിനു വേണ്ടി ജനങ്ങള്‍ വോട്ട് ചയ്യണമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചാല്‍ യു ഡി എഫ് അതിനോട് സഹകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. ബൂത്തുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ പറ്റാത്ത ഗുരതര സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കനത്ത മഴ പോളിംഗിനെ കാര്യമായി ബാധിക്കില്ലെന്നും ജനങ്ങള്‍ വോട്ടവകാശം വിനിയോഗിക്കാന്‍ ബൂത്തിലെത്തുമെന്നും അരൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. മഴ പോളിംഗ് ശതമാനത്തെ കുറക്കില്ലെന്നും മാറ്റത്തിനുള്ള വോട്ടെടുപ്പായിരിക്കും ഇതെന്നും കോന്നിയിലെ യു ഡി എഫ് സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ പറഞ്ഞു.