Connect with us

Kerala

നടപ്പാല നിര്‍മാണത്തില്‍ അഴിമതി; വികെ ഇബ്രാഹീം കുഞ്ഞിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

Published

|

Last Updated

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ ആരോപണ വിധേയനായ മുന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ആലുവ മണപ്പുറം നടപ്പാല നിര്‍മാണ അഴിമതിയില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജിയില്‍ സര്‍ക്കാറിനോട് കോടതി വിശദീകരണം തേടി.

പാലം നിര്‍മാണത്തില്‍ 4.2 കോടി രൂപ ഖജനാവിന് നഷ്ടം വരുത്തിയെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. മുന്‍ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ വൈകിപ്പിക്കുകയാണ്. സര്‍ക്കാറിന്റെ ഈ അലംഭാവത്തില്‍ കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിക്കുന്നു.

Latest