Connect with us

Kerala

ബധിര മൂകയായ അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ബധിര മൂകയായ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മാസങ്ങളോളം പീഡനത്തിന് വിധേയായ കുട്ടി ഒടുവില്‍ സ്‌കൂള്‍ അധികൃതരോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. പിതാവിന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചതായി കുട്ടി പരാതിപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം ഇവരെ കണ്ടെത്തി പിടികൂടുന്നതിന് പോലീസ് അന്വേഷണം നടത്തിവരികയാണ്. മാതാവും നിരന്തരം പിതാവിന്റെ മര്‍ദനത്തിന് വിധേയയായിട്ടുണ്ടെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

ഒന്നും മിണ്ടാതെയിരിക്കുകയും പലപ്പോഴും കരയുകയും ചെയ്യുന്ന കുട്ടിയോട് എന്താണ് പ്രശ്‌നമെന്ന് അധ്യാപകര്‍ തുടര്‍ച്ചയായി ചോദിച്ചപ്പോഴാണ് വിവരം തുറന്നു പറഞ്ഞത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിക്കുകയും പോലീസെത്തി പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടിയുടെ ഇളയ സഹോദരനെയും ഇയാള്‍ ഉപദ്രവിക്കാറുണ്ടെന്ന് പറയുന്നു. പ്രതിയും സുഹൃത്തുക്കളും വീട്ടില്‍ വന്ന് മദ്യപിക്കാറുണ്ടെന്നും സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് കുട്ടികളെ അടിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഇതേക്കുറിച്ച് പല തവണ പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.