Connect with us

Gulf

വ്യവസായി അബൂബക്കര്‍ കുറ്റിക്കോലിന് ഡോക്ടറേറ്റ്

Published

|

Last Updated

അബൂദബി: പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ അബൂബക്കര്‍ കുട്ടിക്കോലിന് ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഡോ. എ പി ജെ അബ്ദുല്‍ കലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റ് ആന്‍ഡ് സ്‌കില്‍ ഡവലപ്‌മെന്റ്, ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ചെന്നൈ സര്‍വകലാശാല ഓഫ് കാമ്പസില്‍ നടന്ന പരിപാടിയിലാണ് ബഹുമതി നല്‍കി ആദരിച്ചത്.

ഗള്‍ഫ് മേഖലയിലെ മുന്‍നിര കമ്പനിയായ സേഫ് ലൈന്‍ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എല്‍ എല്‍സി ഡോക്ടര്‍ അബൂബക്കറിന്റെ നേതൃത്വത്തില്‍ 2000 ലാണ് സ്ഥാപിതമായത്. രണ്ട് പതിറ്റാണ്ട് കാലയളവില്‍ സേഫ് ലൈന്‍ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എല്‍ എല്‍ സിയെ പശ്ചിമേഷ്യയിലെ മുന്‍ നിര ബ്രാന്‍ഡ് ആക്കി മാറ്റി. അതിര്‍ത്തി കടന്നുള്ള പ്രവര്‍ത്തനങ്ങളിലൂടെ മേഖലയിലെ പ്രധാന ഇലക്ട്രിക്കല്‍ ബ്രാന്‍ഡുകളുടെ വിതരണക്കാരായി വിപണിയില്‍ സേഫ് ലൈന്‍ അംഗീകരിക്കപ്പെട്ടു. 2019 ഡിസംബറില്‍ പുതിയ ലോജിസ്റ്റിക് ഹബ് ദുബൈ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ മേഖലയിലെ ഏറ്റവും വലിയ വൈദ്യുത വിതരണക്കാരില്‍ ഒന്നായി സേഫ് ലൈന്‍ മാറും.

മിഡില്‍ ഈസ്റ്റില്‍ നിന്നും ജി സി സി മേഖലയില്‍ നിന്നുമുള്ള മുന്‍നിര വ്യവസായി എന്ന നിലയില്‍ 2018 ല്‍ അമേരിക്കയിലെ മിയാമിയില്‍ നടന്ന വേള്‍ഡ് കോണ്‍ഫെഡറേഷന്‍ ഓഫ് ബിസിനസ് സമ്മേളനത്തില്‍ ഡോക്ടര്‍ അബൂബക്കറിനെ ബിസിനസ് എക്‌സലന്‍സി
ബിസ് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹത്തിന് നല്‍കിയ പിന്തുണക്കും ഡോക്ടര്‍ അബൂബക്കറിനെ 2017 ല്‍ ഫ്രാന്‍സിലെ കാന്‍സില്‍ നടന്ന യൂറോപ്യന്‍ ബിസിനസ് അസംബ്ലി ക്വീന്‍ വിക്ടോറിയ സ്മാരക അവാര്‍ഡ് നല്‍കിയും 2017 ല്‍ ദുബൈയില്‍ നടന്ന യുവ എമര്‍ജിംഗ് ഇന്ത്യന്‍ ബിസിനസ് മീറ്റില്‍ സുവര്‍ണ അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയും ആദരിച്ചിരുന്നു.

2020 ഓടെ ഉത്പാദന മേഖലയിലേക്ക് പ്രവേശിക്കുന്ന സേഫ് ലൈന്‍, യു എ ഇ ആസ്ഥാനമായുള്ള ഏക വരും തലമുറ ഇലക്ട്രിക്കല്‍ കമ്പനിയായി മാറും.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest