Connect with us

National

ബാബരി മസ്ജിദ് കേസില്‍ ഇന്ന് വാദം പൂര്‍ത്തിയാകും

Published

|

Last Updated

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി ഭണഘടന ബെഞ്ചിന്റെ വാദം കേള്‍ക്കല്‍ ഇന്ന് അവസാനിച്ചേക്കും. തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ 14 ഹരജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് കഴിഞ്ഞ 39 ദിവസമായി വാദം കേള്‍ക്കുന്നത്. ഇന്നത്തോടെ വാദം 40 ദിവസം പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റും. അുത്തമാസം 15ന് മുമ്പ് കേസില്‍ സുപ്രീം കോടതി വിധി പറയും. അടുത്തമാസം 17നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നത്. അതിന് മുമ്പുള്ള അവസാന പ്രവര്‍ത്തിദിനമായ നവംബര്‍ 15ന് വിധി പറയാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

സുപീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം വാദം കേട്ട രണ്ടാമത്തെ കേസാണിത്. 1972- 72 വര്‍ഷങ്ങളിലായി നടന്ന കേശവാനന്ദ ഭാരതി കേസാണ് സുപ്രീം കോടതിയില്‍ ഏറ്റവും കൂടുല്‍ ആദം നടന്നത്. 68 ദിവസമായിരുന്നു വാദം. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

1992ലാണ് സംഘ്പരിവാര്‍ കര്‍സേവകര്‍ പതിറ്റാണ്ടുകളായി മുസ്ലിംങ്ങള്‍ പ്രാര്‍ഥന നടത്തിയിരുന്ന പള്ളി തകര്‍ത്തത്. മുതിര്‍ന്ന ബി ജെ പി നേതാക്കളായ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവരാണ് കര്‍സേവക്ക് ചുക്കാന്‍ പിടിച്ചത്. വി എച്ച് പിയുടേയും ആര്‍ എസ് എസിന്റേയുമെല്ലാം മുതിര്‍ന്ന നേതാക്കള്‍ കര്‍വേസവയുടെ ഭാഗമായി. നരത്തെ മധ്യസ്ഥ ശ്രമങ്ങളിലൂടെ പ്രശ്‌നം രിഹരിക്കാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ഖലീഫുല്ല അധ്യക്ഷനായ മൂന്നംഗ സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. ഈ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കേസില്‍ അന്തിമവാദം കേള്‍ക്കാന്‍ ഭരണഘടനാ ബഞ്ച് തീരുമാനിച്ചത്.

1989 വരെ ഹിന്ദു സംഘടനകള്‍ രാമജന്മഭൂമി എന്ന അവകാശവാദം ഉയര്‍ത്തിയിട്ടില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് കോടതിയെ ബോധിപ്പിച്ചിരുന്നു. ചരിത്ര വസ്തുതകളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകളും വഖഫ് ബോര്‍ഡ് കോടതിക്ക് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നതിന് ചരിത്രപരമായ തെളിവുകള്‍ ഉണ്ടെന്നാണ് ഹിന്ദു സംഘടനകള്‍ വാദിച്ചത്.

Latest