Connect with us

Career Education

റെയിൽവേയിൽ അപ്രന്റിസ്‌; 2,590 ഒഴിവ്

Published

|

Last Updated

നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ വിവിധ യൂനിറ്റുകളിലായി അപ്രന്റിസാകാം. 2,590 ഒഴിവുകളുണ്ട്. വെൽഡർ, ഫിറ്റർ, ഇലക്ട്രീഷ്യൻ, റഫ്രിജറേറ്റർ ആൻഡ് എ സി മെക്കാനിക്, ലൈൻമാൻ, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയിന്റനൻസ്, കാർപെന്റർ, മേസൺ, പെയിന്റർ, മെഷിനിസ്റ്റ്, ഡീസൽ മെക്കാനിക്, ടർണർ, ഫിറ്റർ സ്ട്രക്ചറൽ, മെഷിനിസ്റ്റ് (ഗ്രൈൻഡർ) എന്നീ ട്രേഡുകളിലാണ് ഒഴിവ്. ഒരു വർഷമാണ് പരിശീലനം.

അലിപുർദ്വാർ (437), റാംഗ്യ (328), ലുംദിംഗ് (1,004), ടിൻസുകിയ (331), ന്യൂ ബോംഗായ്‌ഗോൺ വർക്ക്‌ഷോപ്പ് ആൻഡ് ഇ ഡബ്ല്യു എസ്/ ബി എൻ ജി എൻ (341), ദിബ്രുഗഢ് (149) എന്നീ യൂനിറ്റുകളിലും വർക്ക്‌ഷോപ്പുകളിലുമായാണ് ഒഴിവുകൾ. ഏതെങ്കിലും ഒരു യൂനിറ്റിലേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.

യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് അമ്പത് ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസ്സായിരിക്കണം (10 +2 രീതി). ബന്ധപ്പെട്ട ട്രേഡിൽ എൻ സി വി ടി/ എസ് സി വി ടി അംഗീകരിച്ച ഐ ടി ഐ. പ്രായം: 15- 24 (18.09.2019 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്).
എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ ബി സിക്കാർക്ക് മൂന്ന് വർഷവും ഭിന്നശേഷിക്കാർക്ക് പത്ത് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
നൂറ് രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർ ഫീസ് അടക്കേണ്ടതില്ല. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിന്റെ മാതൃകക്കും https://nfr.indianrailways.gov.in സന്ദർശിക്കുക. അവസാന തീയതി ഒക്‌ടോബർ 31.

---- facebook comment plugin here -----