Connect with us

Ongoing News

Would & Would Have

Published

|

Last Updated

ഇംഗ്ലീഷിലെ ഇരുപത്തിനാല് സഹായ ക്രിയകളിലൊന്നാണ് would. ഇതിന്റെ പ്രയോഗരീതികൾ എങ്ങനെയെല്ലാമാണെന്ന് നോക്കാം.
യഥാർഥത്തിൽ നടക്കാത്ത കാര്യങ്ങളെക്കുറിച്ച് പറയാൻ would ഉപയോഗിക്കാം.

I would go there, but I am too tired.
( ഞാനവിടെ പോകുമായിരുന്നു പക്ഷേ, ഞാൻ വലിയ തിരക്കിലാണ്.)

തിരക്കുള്ളതുകൊണ്ട് അവിടെ പോകാൻ സാധിക്കില്ല എന്നാണ് ഈ വാക്യത്തിന്റെ സാരം.
ഇതേ ആശയം കഴിഞ്ഞ കാലവുമായി ബന്ധപ്പെടുത്തി പറയുമ്പോൾ would have+ past participle of the verb എന്ന ഘടന ഉപയോഗിക്കാം.

I would have gone there, but I was too busy (ഞാനവിടെ പോകുമായിരുന്നു. പക്ഷേ, ഞാൻ വലിയ തിരക്കിലായിരുന്നു.) തിരക്കിലായിരുന്നതിനാൽ പോകാൻ സാധിച്ചില്ല എന്ന ആശയമാണ് ഈ വാക്യത്തിനുള്ളത്.
I would call him now, but I haven”t got his number.( ഞാനവനെ ഇപ്പോൾ വിളിക്കുമായിരുന്നു. പക്ഷേ, എന്റെയടുത്ത് അവന്റെ നമ്പറില്ല) ഇത് വർത്തമാനകാലത്തെ ആശയത്തെ കാണിക്കുന്നു.

I would have called him, but I didn”t have his number.( ഞാനവനെ വിളിച്ചിട്ടുണ്ടാകുമായിരുന്നു. പക്ഷേ, എന്റെ പക്കൽ അവന്റെ നമ്പറില്ലായിരുന്നു.) ഈ വാക്യം കാണിക്കുന്നത് കഴിഞ്ഞകാല ആശയത്തെയാണ്.
If അടങ്ങുന്ന വാക്യങ്ങളിൽ സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങളെക്കുറിച്ചു പറയാൻ would ഉപയോഗിക്കാം.
If you applied for the job, you would get it (നീ അപേക്ഷിച്ചാൽ ആ ജോലി നിനക്ക് കിട്ടിയിരിക്കും) നീ അപേക്ഷിക്കാനും പോകുന്നില്ല, അതുകൊണ്ടു തന്നെ ആ ജോലി കിട്ടാനും പോകുന്നില്ല എന്ന ആശയമാണ് ഈ വാക്യം നൽകുന്നത്.
If you had applied for the job, you would have got it (നീ അപേക്ഷിച്ചിരുന്നെങ്കിൽ ആ ജോലി നിനക്ക് കിട്ടുമായിരുന്നു) നീ അപേക്ഷിച്ചില്ല, അതുകൊണ്ട് ആ ജോലി നിനക്ക് കുട്ടിയതുമില്ല എന്ന ആശയമാണ് ഈ വാക്യത്തിനുള്ളത്.

ഇനി പറയുന്ന രണ്ട് വാക്യങ്ങൾ കാണുക.
1. They will go to park, they have no duty today.
2. They would go to park, but they have duty today.
ആദ്യ വാക്യം കാണിക്കുന്നത് “അവർക്ക് ജോലിയില്ലാത്തത് കൊണ്ട് അവർ പാർക്കിൽ പോകും” എന്ന ആശയമാണെങ്കിൽ രണ്ടാം വാക്യത്തിന്റെ ആശയം ” ജോലിയുള്ളതിനാൽ അവർ പാർക്കിൽ പോകില്ല” എന്നാണ്.
will-ന്റെ past tense ആയി would ഉപയോഗിക്കുന്നത് indirect speech- ൽ ആണ്.

My uncle told me: “I will tell you a story” (direct speech)
My uncle told me that he would tell me a story (indirect speech)
“ഒരു കാര്യം നിരസിക്കുക” എന്ന അർഥത്തിൽ wouldn”t ഉപയോഗിക്കാം.

I asked him what had happened, but he wouldn”t tell me anything. (എന്താണ് സംഭവിച്ചതെന്ന് ഞാനവനോട് ചോദിച്ചു. എന്നാൽ, അവൻ ഒന്നും പറയാൻ കൂട്ടാക്കിയില്ല)
കഴിഞ്ഞകാലത്ത് പതിവായി നടന്ന കാര്യങ്ങളെക്കുറിച്ച് പറയാൻ (past habitual ideas) would ഉപയോഗിക്കാറുണ്ട്.
When I was a child, I would swim in this river (ഞാൻ കുട്ടിയായിരുന്നപ്പോൾ ഈ പുഴയിൽ പതിവായി നീന്താറുണ്ടായിരുന്നു.)

ഇവിടെ would ന് പകരം used to – വും ഉപയോഗിക്കാവുന്നതാണ്.
As a student I used to study English well (വിദ്യാർഥിയായിരുന്നപ്പോൾ ഞാൻ ഇംഗ്ലീഷ് നന്നായി പഠിക്കാറുണ്ടായിരുന്നു.)
.

---- facebook comment plugin here -----

Latest