Connect with us

National

ചിദംബരത്തിന്റെ കസ്റ്റഡി: വിധി ഇന്ന്

Published

|

Last Updated

ന്യൂഡൽഹി: ഐ എൻ എക്സ് മീഡിയ കേസിൽ പി ചിദംബരത്തിനെ കസ്റ്റഡിയിൽ വേണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്്ടറേറ്റിന്റെ ഹരജിയിൽ ഡൽഹി പ്രത്യേക കോടതി ഇന്ന് വിധി പറയും. കേസിൽ ഇന്നലെ വാദം പൂർത്തിയാക്കിയെങ്കിലും ഇന്ന് വിധി പ്രസ്താവിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.

ഇ ഡിക്ക് വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ചിദംബരത്തിന് വേണ്ടി കപിൽ സിബലും ഹാജരായി. ഇന്നലെ ചിദംബരത്തെ കോടതിയിൽ ഹാജരാക്കി. തുടർന്ന് വിധി പറയാനായി മാറ്റിവെച്ചതോടെ വീണ്ടും തിഹാർ ജയിലിലേക്ക് മാറ്റി. അതിനിടെ, ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ എതിർത്ത് സി ബി ഐ സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷയെ എതിർത്ത് സത്യവാങ്മൂലവും സമർപ്പിച്ചു.

---- facebook comment plugin here -----

Latest