Connect with us

Kerala

എ ഐ സി സി അംഗം കാവല്ലൂര്‍ മധു അന്തരിച്ചു

Published

|

Last Updated

കാവല്ലൂര്‍ മധു (58)

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കാവല്ലൂര്‍ മധു (58) അന്തരിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശാസ്തമംഗലം ശ്രീരാമകൃഷ്ണമിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവിന് സമീപമുള്ള കാവല്ലൂര്‍ സ്വദേശിയാണ്. മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. നാളെ രാവിലെ ഒമ്പതിന് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം. കാവല്ലൂര്‍ മധുവിന്റെ മരണത്തെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. നാളെ സംസ്‌കാരത്തിന് ശേഷം പ്രചരണങ്ങള്‍ പുനരാരംഭിക്കും.