Connect with us

National

ജി പരമേശ്വരയുടെ പി എ ആത്മഹത്യ ചെയ്ത നിലയില്‍

Published

|

Last Updated

ബെംഗളുരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ പി എ രമേശിനെ ബെംഗളുരുവില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബെംഗളുരു യൂനിവേഴ്‌സിറ്റി ക്യാമ്പസിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മെഡിക്കല്‍ സീറ്റ് വില്‍പ്പനയിലൂടെ വന്‍തുക കൈക്കലാക്കിയെന്ന ആരോപണത്തെത്തുടര്‍ന്ന് ആദായനികുതി വകുപ്പ് ജി പരമേശ്വരയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ റെയ്ഡ് നടത്തി നാലക്കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഭാഗമായി പരമേശ്വരയുടെ പി എയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പി എയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.