Connect with us

Kerala

പൊന്നാമറ്റത്തുനിന്നും സയനെയ്ഡ് കണ്ടെടുത്തോ? .... ഒന്നും പറയാതെ അന്വേഷക സംഘം

Published

|

Last Updated

കോഴിക്കോട്:കൂടത്തായി കൂട്ടക്കൊല കേസിലെ മുഖ്യപ്രതി ജോളിയുമായി പോലീസ് ഇന്ന് പൊന്നാമറ്റം വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊലപാതകങ്ങള്‍ക്കുപയോഗിച്ച സയനെയ്ഡ് കണ്ടെത്തിയോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. സയനൈഡ് എന്ന് സംശയിക്കുന്ന പൊടിയടങ്ങിയ കുപ്പി ജോളി തന്നെ പോലീസിന് തന്റെ മുറിയില്‍നിന്നും എടുത്തു കൊടുത്തുവെന്ന തരത്തലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അതേ സമയം ഉപയോഗ ശേഷം ബാക്കി വന്ന പൊടി വാഷ് ബേസില്‍ തൂവി കളഞ്ഞെന്നും കുപ്പി വലിച്ചെറിഞ്ഞെന്നുമുള്ള സൂചനകളും പുറത്തുവരുന്നുണ്ട് . എന്നാല്‍ ഇക്കാര്യങ്ങളൊന്നും തന്നെ സ്ഥിരീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

അതേ സമയം പൊന്നാമറ്റം വീട്ടില്‍ നടത്തിയ പരിശോധനയില്‍ കീടനാശികളുടേതെന്ന് കരുതുന്ന രണ്ട് കുപ്പികള്‍ പോലീസ് കണ്ടെടുത്തിരുന്നു. അതേ സമയം ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താന്‍ മൂന്നുവട്ടം ശ്രമിച്ചുവെന്ന് ജോളി മൊഴി നല്‍കി.
ഇതേക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്നും ജോളി അന്വേഷണസംഘത്തോട് പറഞ്ഞു.

ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യയായിരുന്നു സിലി. ഒരു തവണ മരുന്നില്‍ സയനൈഡ് കലര്‍ത്താന്‍ഷാജുവാണ് സഹായിച്ചതെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.2016ല്‍, ജോളിക്കൊപ്പം ദന്താശുപത്രിയില്‍ പോയ സിലി അവിടെവെച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സിലിക്ക് പച്ചവെള്ളത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് പോലീസിന് ജോളി മൊഴി നല്‍കിയിരിക്കുന്നത്. അതേ സമയം സിലിയുടേയും ഷാജുവിന്റേയും കുഞ്ഞിന്റെ മരണത്തില്‍ പങ്കില്ലെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.