Connect with us

Gulf

ഇന്ത്യയിലെ 100 ധനികരുടെ പട്ടികയിൽ ഡോ. ഷംഷീർ വയലിൽ

Published

|

Last Updated

ന്യൂഡൽഹി: ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച 2019ലെ ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ വിപിഎസ് ഹെൽത്ത്കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിലും. മാസികയുടെ പുതിയ പട്ടിക പ്രകാരം ഇന്ത്യയിലെ യുവസമ്പന്നരിലെ ആദ്യസ്ഥാനക്കാരിൽ ഒരാളാണ് ഡോ. ഷംഷീർ വയലിൽ. പട്ടികയിൽ 99ആം സ്ഥാനത്തുള്ള ഡോ. ഷംഷീർ വയലിലിന്റെ ആസ്തി 1.41 ബില്യൺ ഡോളർ.
പട്ടിക പ്രകാരം ധനികനായ ഏഴാമത്തെ മലയാളിയാണ് കോഴിക്കോട് സ്വദേശിയായ അദ്ദേഹം. ഇന്ത്യയിൽ നിന്നും മെഡിസിൻ പഠന ശേഷം യുഎഇയിൽ എത്തിയ ഡോ. ഷംഷീർ വയലിൽ 2007ലാണ് വിപിഎസ് ഹെൽത്ത്കെയർ സ്ഥാപിച്ചത്. ഇപ്പോൾ 23 ആശുപത്രികളുള്ള വിപിഎസ് ഹെൽത്ത് കെയർ യുഎഇയിലെ ഏറ്റവും വലിയ ഹെൽത്ത്കെയർ ഗ്രൂപ്പാണ്. മേഖലയിലെ ഏറ്റവും വലിയ അർബുദ ചികിത്സാ-ഗവേഷണ സ്ഥാപനമായ ബുർജീൽ മെഡിക്കൽ സിറ്റി വിപിഎസ് ഹെൽത്ത് കെയറിന് കീഴിൽ അബുദാബിയിൽ ഉടൻ പ്രവർത്തനം തുടങ്ങും.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഡോ. ഷംഷീർ വയലിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും വാറൻ ബഫറ്റും ചേർന്ന് നേതൃത്വം നൽകുന്ന ഗിവിംഗ് പ്ലെഡ്ജ് ക്യാംപയിനിൽ അംഗമാണ്. പ്രളയം തകർത്ത കേരളത്തിന്റെ നർനിർമാണത്തിനായി അദ്ദേഹം 50 കോടി രൂപയുടെ സഹായം നൽകിയിരുന്നു.
ഗ്ലോബൽ ഹ്യൂമനാറ്റേറിയൻ അവാർഡ്, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഡോ.ഷംഷീർ വയലിലിന് ലഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----