Connect with us

Saudi Arabia

സഊദിയില്‍ ഇഖാമ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം

Published

|

Last Updated

റിയാദ്: സൗദിയിലെ തിരിച്ചറിയല്‍ രേഖയായ ഇഖാമ പുതുക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായ ഇന്ത്യക്കാര്‍ക്ക് സഊദി വിടാന്‍ അവസരം. സഊദിയിലെ ഇന്ത്യന്‍ എംബസി കാര്യാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത് ഹുറൂബിലകപ്പെട്ടവര്‍ക്കും പുതിയ നിയമം വഴി നാട്ടിലെത്താന്‍ സാധിക്കും.

വീട്ടുഡ്രൈവര്‍മാര്‍, വ്യക്തിഗത വിസയിലുള്ളവരും തിരിച്ചറില്‍ രേഖയായ ഇഖാമ പുതുക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായ ഇന്ത്യക്കാര്‍ സഊദി പാസ്‌പോര്ട്ട് മന്ത്രാലയത്തിന്റെ തര്‍ഹീല്‍ (നാടുകടത്തല്‍ കേന്ദ്രം) വഴിയാണ് ഇന്ത്യയിലേക്ക് പോവേണ്ടതെന്നു റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ഇത്തരക്കാര്‍ റിയാദിലെ ഇന്ത്യന്‍ എംബസിയുമായോ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായോ ബന്ധപ്പെടണമെന്നു ഇന്ത്യന്‍ എംബസി കമ്മ്യുനിറ്റി വെല്‍ഫയര്‍ കോണ്‍സുലര്‍ ദേശ് ബന്ദു ഭാട്ടി പറഞ്ഞു.

പ്രതിദിനം അമ്പത് പേര്‍ക്കാണ് തര്‍ഹീല്‍ വഴി നാട്ടിലേക്ക് പോകാന്‍ സാധിക്കുക 2019 സെപ്റ്റംബര്‍ 13 മുതല്‍ തര്‍ഹീലിലെ നടപടികള്‍ തുടങ്ങും. അടുത്ത ദിവസങ്ങളില്‍ തന്നെ എംബസികളിലും കോണ്‍സുലേറ്റുകളിലുമെത്തി നേരത്തെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആവശ്യമായ യാത്രാരേഖകള്‍ എംബസിയില്‍ നിന്നും കോണ്‍സുലേറ്റില്‍ നിന്നും നല്‍കി തുടങ്ങും. കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ ഇഖാമയിലുള്ളവര്‍ക്കും നിലവില്‍ നിയമ നടപടികള്‍ നേരിടുന്നവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താനാവില്ല.

എന്നാല്‍ ഹുറൂബ് ആയവര്‍ക്ക് ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും എംബസി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ എംബസി ടോള്‍ ഫ്രീ: 8002471234 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

Latest