Connect with us

National

പ്രധാനമന്ത്രിക്ക് കത്തയച്ചവര്‍ക്കെതിരെ കേസെടുത്തതില്‍ കേന്ദ്രത്തിന് പങ്കില്ല: കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച ചലച്ചിത്രസാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് പങ്കില്ലെന്ന് വാര്‍ത്താ വിതരണ മന്ത്രി. ബീഹാര്‍ കോടതി നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. ബിജെപിക്കും സര്‍ക്കാരിനും പങ്കുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്നും പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു. ശ്യാംബനഗല്‍, രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം , അപര്‍ണസെന്‍ , രേവതി, തുടങ്ങി 49 പേര്‍ക്കെതിരെയാണ് ബീഹാര്‍ മുസഫര്‍പൂരിലെ സദര്‍ പോലീസ് കേസെടുത്തത്.

രാജ്യദ്രോഹം, മതസ്പര്‍ദ്ധവളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പാക്കാനും, പ്രധാനമന്ത്രിയെ ഇകഴ്ത്തികാട്ടാനുമാണ് കത്തെഴുതിയവരുടെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുമഹാമഞ്ച് പ്രവര്‍ത്തകനും അഭിഭാഷകനുമായ സുധീര്‍ ഓജയായിരുന്നു കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി

Latest