Connect with us

Kerala

ജോളിയുടെ അയല്‍വാസിയുടെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയുടെ അയല്‍വാസിയുടെ മരണത്തിലും സംശയം ഉന്നയിച്ച് നാട്ടുകാര്‍. ഇലക്ട്രീഷ്യനായിരുന്ന ബിച്ചുണ്ണി മരിച്ചത് രാസപദാര്‍ഥം ഉള്ളില്‍ ചെന്നാണോയെന്ന് സംശയമുണ്ടെന്ന് അയല്‍വാസിയായ സുരാസു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ബിച്ചുണ്ണി മരിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇത് വിശദമായി അന്വേഷിക്കണമെന്നും സുരാസു ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest