Connect with us

Kozhikode

റൂറൽ എസ് പി കെ ജി സൈമൺ; മുമ്പും സയനൈഡ് കേസ് അന്വേഷിച്ചയാൾ

Published

|

Last Updated

കോഴിക്കോട്: 2002ൽ മൂന്നാർ ഭാഗങ്ങളിൽ വീട്ടിൽ വളർത്തുന്ന നിരവധി നായ്ക്കൾ കൊല്ലപ്പെടുന്ന സംഭവമുണ്ടായിരുന്നു. വിഷയത്തിനു വലിയ ജനശ്രദ്ധ ലഭിച്ചതോടെ പോലീസ് അന്വേഷണവും തുടങ്ങി. ഇപ്പോൾ കൂടത്തായി കേസന്വേഷിക്കുന്ന റൂറൽ എസ് പി കെ ജി സൈമണ് അന്നു കേസന്വേഷണത്തിന് നേതൃത്വം നൽകിയത്.

വലിയ വീടുകൾ കൊള്ളയടിക്കാൻ മോഷ്ടാക്കളാണ് നായ്ക്കളെ കൊന്നിരുന്നത്. എന്നാൽ മറ്റുള്ളവർ ഭക്ഷണം നൽകിയാൽ കഴിക്കാത്ത പ്രകൃതമുള്ള നായകളെ എങ്ങനെ മോഷ്ടാക്കൾ വശത്താക്കുന്നു എന്നതായിരുന്നു അന്വേഷണ സംഘത്തെ വലച്ചത്. പിന്നീട് സയനൈഡ് നൽകിയാണ് നായകളെ കൊന്നതെന്നു തെളിഞ്ഞു.
മോഷ്ടാക്കാൾ നായകൾക്ക് ഇറച്ചിയിൽ സയനൈഡ് കലർത്തി നൽകുകയായിരുന്നു. നായകൾക്ക് ഇറച്ചിയിൽ സയനൈഡ് പുരട്ടി നൽകിയ ശേഷം എറിഞ്ഞ് കൊടുക്കും. ഇറച്ചി ഭക്ഷിക്കാത്ത നായകൾ ഇറച്ചി മണത്ത് നോക്കുമ്പോൾ സയനൈഡ് മൂക്കിനുള്ളിലൂടെ ശരീരത്തിനുള്ളിലെത്തുകയവും മരണപ്പെടുകയും ചെയ്യും. അന്ന് നായ്ക്കൾക്കിടയിലെ സയനൈഡ് മരണങ്ങൾ അന്വേഷിച്ച് കേസിന് തുമ്പുണ്ടാക്കിയ കട്ടപ്പന സ്വദേശിയായ സൈമൺ കട്ടപ്പന സ്വദേശിനിയായ ജോളിയുടെ കേസ് തെളിയിച്ചത് പോലീസുകാർക്കിടയിൽ കൗതുകമായിട്ടുണ്ട്.