Connect with us

Kerala

ജോളിക്കെതിരെ പുതിയ അന്വേഷണം; മറ്റൊരു മരണവുമായി ബന്ധമുണ്ടെന്ന് സംശയം

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്കെതിരെ പുതിയ അന്വേഷണവുമായി ക്രൈംബ്രാഞ്ച്. ആറു പേരുടെ കൊലപാതകത്തിനു പുറമെ ചാത്തമംഗലം മണ്ണിലിടത്തില്‍ രാമകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ടാണ് പുതിയ അന്വേഷണം.

ജോളിയും സുഹൃത്തും ചേര്‍ന്ന് നടത്തിയ ബ്യൂട്ടീപാര്‍ലറുമായി ബന്ധമുള്ള ആളായിരുന്നു രാമകൃഷ്ണന്‍. മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇദ്ധേഹത്തിന്റെ മകന്റെ മൊഴിയെടുത്തു. 2008 ല്‍ അമ്പത്തിയഞ്ച് ലക്ഷം രൂപ അച്ഛനില്‍ നിന്ന് ആരോ തട്ടിയെടുത്തിരുന്നതായി കരുതുന്നുവെന്ന് മകന്‍ രോഹിത് പറഞ്ഞു.

കോഴിക്കോട് എന്‍ഐടിയിലെ അദ്ധ്യാപികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഏറെ നാള്‍ ജോളി ബന്ധുക്കളെ കബളിപ്പിച്ചിരുന്നു. എന്‍ ഐ ടിക്ക് സമീപത്തുള്ള ബ്യൂട്ടീ പാര്‍ലറിലായിരുന്നു ജോളി തങ്ങിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സുലേഖ യുമായി അടുത്ത ബന്ധമുള്ള ആളായിരുന്നു രാമകൃഷ്ണന്‍.

2016 മെയ് 17നായിരുന്നു പരേതനായ കൃഷ്ണനുണ്ണി നായരുടെ മകന്‍ നെടുങ്ങാട്ട്കുന്നുമ്മല്‍ രാമകൃഷ്ണന്‍ മരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടപ്പോള്‍ രാത്രിയിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കൂടിയായ രാമകൃഷ്ണന്‍ മരിച്ചത്. മരണസമയത്ത് വെള്ളം ചോദിക്കുകയും വായില്‍ നിന്ന് വെള്ളം പുറത്തേക്ക് വന്നുമാണ് മരണം സംഭവിച്ചത്. അറുപത്തി രണ്ടു വയസ്സുകാരനായ ഇദ്ധേഹത്തിന് നിരവധി ഭൂസ്വത്തുകളും കടമുറികളുമുണ്ടായിരുന്നു. മറ്റൊരു സ്ത്രീയുമായി ചേര്‍ന്ന് ബ്യൂട്ടീപാര്‍ലര്‍ നടത്തുന്നതിനിടെ 2008 ല്‍ വിറ്റ സ്വത്തിന്റേതടക്കമുള്ള പണം കാണാതായിരുന്നു. ഇതിനു ശേഷം വലിയ സാമ്പത്തിക തകര്‍ച്ചയിലായിരുന്നു മരണം. സ്വാഭാവിക മരണായിരുന്നെന്നാണ് കുടുംബമടക്കം ഇപ്പോഴും കരുതുന്നത്.

 

Latest