Connect with us

Kerala

ഷാനിമോള്‍ ഉസ്മാനെതിരായ പരാമര്‍ശം; മന്ത്രി ജി സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

Published

|

Last Updated

ആലപ്പുഴ: യു ഡി എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെ അധിക്ഷേപിച്ച മന്ത്രി ജി സുധാകരന്റെ പ്രസ്താവന സ്ത്രീത്വത്തോടുള്ള അപമാനവും, സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് ചൂണ്ടി കാട്ടി യു ഡി എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി.

റോഡ് നിര്‍മ്മാണത്തില്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടി കാട്ടിയ ഷാനിമോള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം േേകസെടുത്ത നടപടി തെറ്റായിപോയെന്ന സുധാകരന്റെ പ്രസ്താവന ജാള്യത മറച്ച് വെക്കാനാണ്. ഈ വിഷയത്തില്‍ സുധാകരന്റെ ഔദാര്യം തങ്ങള്‍ക്ക് ആവശ്യം ഇല്ലെന്നും സ്ഥാനാര്‍ഥിയെ ജയിലില്‍ കിടിന്ന് മല്‍സരിപ്പിക്കാനും തങ്ങള്‍ തയ്യാറാണെന്നും ഡിസിസി പ്രസിഡന്റ് എം ലിജു പറഞ്ഞു

Latest