കൻസുൽഉലമ ഓർമ പുസ്തകം പ്രകാശനം ചെയ്തു

Posted on: October 4, 2019 12:27 pm | Last updated: October 4, 2019 at 12:41 pm
“കൻസുൽ ഉലമ ഓർമ പുസ്്തകം’ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്‌ലിയാർ ടി പി അബൂബക്കർ ഹാജി പൊയിലൂരിന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: കൻസുൽ ഉലമ ഓർമ പുസ്തകം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്‌ലിയാർ ടി പി അബൂബക്കർ ഹാജി പൊയിലൂരിന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സാരഥിയും തളിപ്പറമ്പ് അൽമഖർ സ്ഥാപനങ്ങളുടെ ശിൽപ്പിയുമായിരുന്ന കൻസുൽ ഉലമ ചിത്താരി കെ പി ഹംസ മുസ്്‌ലിയാരുടെ ജീവിതം അടയാളപ്പെടുത്തുന്നതാണ് പുസ്തകം.

സമസ്ത സെന്ററിൽ നടന്ന ചടങ്ങിൽ റഈസുൽ ഉലമ ഇ സുലൈമാൻ മുസ്്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി, എം അലിക്കുഞ്ഞി മുസ്‌ലിയാർ ശിറിയ, എ പി മുഹമ്മദ് മുസ്്‌ലിയാർ കാന്തപുരം, പൊന്മള അബ്ദുൽ ഖാദിർ മുസ്്‌ലിയാർ, പേരോട് അബ്ദുർറഹ്്മാൻ സഖാഫി, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, തുടങ്ങിയവരും അൽമഖർ വർക്കിംഗ് പ്രസിഡന്റ് കെ പി അബൂബക്കർ മുസ്്‌ലിയാർ പട്ടുവം, ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് സുഹൈൽ അസ്സഖാഫ് മടക്കര, പി അബ്ദുൽ ഹകീം സഅദി ചപ്പാരപ്പടവ്, കെ പി അബ്ദുൽ ജബ്ബാർ ഹാജി തളിപ്പറമ്പ്, അനസ് അമാനി അൽ കാമിലി ഏഴാംമൈൽ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

ഈ മാസം 13ന് തളിപ്പറമ്പ അൽമഖർ ക്യാമ്പസിൽ നടക്കുന്ന കൻസുൽ ഉലമ ഒന്നാം ആണ്ട് അനുസ്മരണ സമ്മേളനത്തിൽ പുസ്തകത്തിന്റെ വിതരണം ആരംഭിക്കും.