Connect with us

National

ആള്‍ക്കൂട്ട ആക്രമണം: ആശങ്കയറിയിച്ച് പ്രധാന മന്ത്രിക്ക് കത്തയച്ചവര്‍ക്കെതിരെ എഫ് ഐ ആര്‍

Published

|

Last Updated

മുസാഫര്‍പുര്‍: ആള്‍ക്കൂട്ട ആക്രമണം വര്‍ധിച്ചു വരുന്നതില്‍ ആശങ്കയും പ്രതിഷേധവും അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ രാജ്യത്തെ അമ്പത് പ്രമുഖ വ്യക്തികള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഗവേഷകനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, സംവിധായകന്‍ മണിരത്‌നം, ചലച്ചിത്ര പ്രവര്‍ത്തകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, രേവതി, അപര്‍ണാസെന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ സമര്‍പ്പിച്ച ഹരജിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരി രണ്ടു മാസം മുമ്പ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. രാജ്യദ്രോഹം, പൊതു ജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തല്‍, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര്‍. കത്തില്‍ പറയുന്ന കാര്യങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നും പ്രധാന മന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതായും വിഘടനവാദത്തെ പിന്തുണക്കുന്നതായും ആരോപിച്ചാണ് അഡ്വ. സുധീര്‍കുമാര്‍ പരാതി നല്‍കിയത്.