Connect with us

Techno

വൈദ്യുതി ബില്ലുകൾ കൂടുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!

Published

|

Last Updated

പഴയ പ ല വീടുകളിലും സ്ഥാപനങ്ങളിലും ICDP/ ICTP മെയിൻ സ്വിച്ചുകളാണുള്ളത്. ഇവയിലെ തകരാർ മൂലം ചിലപ്പോൾ വൈദ്യുതി ലീക്കാകും. ഇങ്ങനെ വൈദ്യുതി പാഴാകുന്നത് കാരണം വലിയ വൈദ്യുതി ബില്ലുകൾ വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരം മെയിൻ സ്വിച്ചുകളിലെ എബോനൈറ്റ് റോഡിന്റെ തകരാർ മൂലം ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങൾ വർധിച്ചു വരുന്നതായും കണ്ടുവരുന്നുണ്ട്.

ഇത്തരം മെയിൻ സ്വിച്ചുകൾ എർത്ത് ചെയ്യുന്നതിലൂടെ പ്രതിഷ്ഠാപനങ്ങളിലെ എർത്തിംഗ് സംവിധാനത്തിലേക്ക് ലീക്കേജ് ഉണ്ടാകുകയും അപകട സാധ്യത ഉയരുകയും ചെയ്യുന്നു. ഗാർഹിക വൈദ്യുത പ്രതിഷ്ഠാപനങ്ങളിൽ 30 mA ലീക്കേജ് കറന്റ്റേറ്റിംഗ് ഉള്ളതുമായ എർത്ത് ലീക്കേജ് പ്രൊട്ടക്റ്റീവ് ഉപകരണങ്ങൾ (RCCB) സ്ഥാപിക്കേണ്ടതാണ്.
സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി റെഗുലേഷൻസ് 2010 ൽ ഇപ്രകാരം പറയുന്നു.

“Point of commencement of supply of eletcrictiy shall mean the point of the switch gear itnsalled the consumer”. വൈദ്യുതി ലീക്കേജ് ഉണ്ടാകുകയാണെകിൽ അത് തടയുവാൻ എർത്ത് ലീക്കേജ് പ്രൊട്ടക്റ്റീവ് ഉപകരണം Point of commencement of supplyക്ക് മുന്നിലായി തന്നെ ഘടിപ്പിക്കേണ്ടതുണ്ട്. സുരക്ഷയെ മുൻനിർത്തി താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണം.

1. ICDP / ICTP മെയിൻ സ്വിച്ചുകൾക്ക് പകരമായി MCB ഐസൊലേറ്ററുകൾ ഉപയോഗിക്കാവുന്നതാണ്.
2. എർത്ത് ലീക്കേജ് പ്രൊട്ടക്റ്റീവ് ഉപകരണം (RCCB മുതലായവ) ഘടിപ്പിക്കേണ്ടത് Point of commencement of supplyക്ക് മുന്നിലാണ് (fuse cutoutനും നിലവിലെ മെയിൻ സ്വിച്ചിനും മധ്യേ)
3. ISI മുദ്രയുള്ള ഉത്പന്നങ്ങൾ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്.

Latest