Connect with us

Kerala

സിപിഎം ആഭ്യന്തരം ഒഴിയണം; വോട്ട് കച്ചവടത്തിന് തെളിവുണ്ടെങ്കില്‍ മുല്ലപ്പള്ളി പുറത്തു വിടണം

Published

|

Last Updated

കൊല്ലം: പെരിയ ഇരട്ടക്കൊലക്കേസില്‍ ഹൈക്കോടതിയില്‍നിന്നു തിരിച്ചടിയേറ്റ സാഹചര്യത്തില്‍ സിപിഎം ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ജനാധിപത്യ ബോധമോ സാമാന്യ മര്യാദയോ ഉണ്ടെങ്കില്‍ സിപിഎം സ്ഥാനം ഒഴിഞ്ഞ് മറ്റു ഘടകകക്ഷികളെ ആഭ്യന്തര വകുപ്പ് ഏല്‍പ്പിക്കണം.

പെരിയ സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാംമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പരാജയ ഭീതിയിലാണ് ബിജെപി വോട്ടു കച്ചവടം നടത്തുന്നെന്നൊക്കെ യുഡിഎഫ് ആരോപിക്കുന്നത്.
വോട്ട് കച്ചവടം നടന്നതിന് തെളിവുണ്ടെങ്കില്‍ മുല്ലപ്പള്ളി പുറത്തു വിടണം. ഇത്തരം ആരോപണങ്ങളെ പുച്ഛിച്ചു തള്ളുന്നു. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്റെ സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമ തീരുമാനം എടുത്തത് കേന്ദ്ര നേതൃത്വമാണ്. ഇക്കാര്യങ്ങളില്‍ പ്രശ്‌നം ഇല്ലെന്നു കുമ്മനം തന്നെ പറഞ്ഞിട്ടുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.