Connect with us

Gulf

യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിംഗ് സൂരി പടിയിറങ്ങി

Published

|

Last Updated

അബൂദബി: യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിംഗ് സൂരി ഔദ്യോഗിക പദവിയില്‍ നിന്നും പടിയിറങ്ങി.1983 ഐ എഫ് എ എസ് ബാച്ച് ഉദ്യോഗസ്ഥനായ സൂരി 2016 ഡിസംബറിലാണ് ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റത്. മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയാണ് സ്ഥാനപതി സ്ഥാനത്ത് നിന്നും അദ്ദേഹം പടിയിറങ്ങുന്നത്.

ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, ഈജിപ്തില്‍ ഇന്ത്യന്‍ സ്ഥാനപതി, ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, യു എസ്, യു കെ, സിറിയ എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നയതന്ത്രരംഗത്ത് സാമൂഹിക മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ശ്രദ്ധേയനാണ്. അറബ്, ഫ്രഞ്ച് ഭാഷകളില്‍ വൈദഗ്ധ്യമുള്ള അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്.

ഇന്ത്യയുടെ ആഫ്രിക്കന്‍ നയം, പൊതു നയതന്ത്രം, ഐ ടി ഔട്ട്‌സോഴ്‌സിംഗ് വ്യവസായം തുടങ്ങിയവയെക്കുറിച്ച് എഴുതിയിട്ടുണ്ട്. പഞ്ചാബി നോവലിസ്റ്റ് നാനക് സിംഗ് മുത്തശ്ശനാണ്. നാനക് സിംഗിന്റെ രണ്ടു നോവലുകള്‍ സൂരി ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്തു. ദി വാച്ച്‌മേക്കര്‍, എ ലൈഫ് ഇന്‍ കംപ്ലീറ്റ് എന്നിവയാണ് വിവര്‍ത്തനം ചെയ്ത പുസ്തകങ്ങള്‍. മണിയാണ് ഭാര്യ.