ശക്തമായ മഴക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Posted on: September 30, 2019 9:51 am | Last updated: September 30, 2019 at 12:04 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മിന്നലോടുകൂടി ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്.

ഉച്ചക്ക് ശേഷം ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.