മുന്‍ പ്രവാസി ഉമര്‍ അഞ്ചച്ചവടി നിര്യാതനായി

Posted on: September 29, 2019 7:24 pm | Last updated: September 29, 2019 at 7:24 pm

ജിദ്ദ : ജിദ്ദയിലെ മുന്‍ പ്രവാസിയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഉമര്‍ അഞ്ചച്ചവടി വണ്ടൂരില്‍ നിര്യാതനായി . കാളികാവ് പാലിയേലിറ്റീവ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു .

മൂന്നു വര്‍ഷം മുന്‍പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ ഒന്‍പതിന് പള്ളിശ്ശേരി ജുമാമസ്ജിദില്‍.

ഭാര്യ : ശഹീദ, മക്കള്‍ :നൗഷാദ് (മക്ക) നൗഫീന