പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി

Posted on: September 28, 2019 9:47 pm | Last updated: September 28, 2019 at 9:47 pm

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി സര്‍ക്കാര്‍ നീട്ടി. പുതിയ സമയപരിധി ഡിസംബര്‍ 31 ആയിരിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.

രണ്ട് തിരിച്ചറിയല്‍ നമ്പറുകളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇത് ഏഴാം തവണയാണ് നീട്ടുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് അവസാന തീയതി സെപ്റ്റംബര്‍ 30 ലേക്ക് നീട്ടിയത്.