ഭൂട്ടാനില്‍ ഇന്ത്യന്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു

Posted on: September 27, 2019 4:37 pm | Last updated: September 27, 2019 at 4:37 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക പരിശീലന സംഘം സഞ്ചരിച്ച ഹെലികോപ്റ്റര്‍ കിഴക്കന്‍ ഭൂട്ടാനില്‍ തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. അരുണാചല്‍ പ്രദേശിലെ ഖിര്‍മുവില്‍ നിന്ന് പറന്നുയര്‍ന്ന ചോപ്പര്‍ ഭൂട്ടാനിലെ യോന്‍ഫുലയ്ക്ക് സമീപം തകര്‍ന്നുവീഴുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

ഒരു മണിയോടെ ചോപ്പറുമായുള്ള റെഡാര്‍ ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. ഖിര്‍മുവില്‍ നിന്ന് യോന്‍ഫുലയിലേക്കാണ് വിമാനം യാത്ര തിരിച്ചിരുന്നത്. ചോപ്പറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.