ജനങ്ങള്‍ക്ക് നന്ദി; ജനവിധി സര്‍ക്കാറിന് കരുത്തുപകരുന്നത്: മുഖ്യമന്ത്രി

Posted on: September 27, 2019 3:56 pm | Last updated: September 28, 2019 at 10:53 am

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.

സര്‍ക്കാരിന്റെ സുസ്ഥിരവികസനജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാന്‍ കരുത്തുപകരുന്നതാണ് ജനവിധി. തുടര്‍ന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.