മയക്കുമരുന്ന് കടത്ത്: ബഹ്റൈന്‍ യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി

Posted on: September 25, 2019 11:09 pm | Last updated: September 25, 2019 at 11:09 pm

റിയാദ്: സഊദിയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ പിടിയിലായ ബഹ്റൈന്‍ യുവാവിന്റെ വധശിക്ഷ നടപ്പിലാക്കിയാതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഊദിയില്‍ നിരോധിച്ച ആംഫെറ്റാമൈന്‍ കടത്തിയതിനാണ് ബഹ്റൈന്‍ പൗരനായ അമര്‍ അബ്ദുല്‍ അസീസ് മന്‍സൂര്‍ അലി ഹസ്സന്‍ അറസ്റ്റിലായത്.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു. വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവച്ചതോടെ ശിക്ഷ നടപ്പിലാക്കുകയായിരുന്നു.