Connect with us

Kottayam

പാലാ: എക്സിറ്റ് പോൾ പ്രവചനം യു ഡി എഫിന് അനുകൂലം

Published

|

Last Updated

കോട്ടയം: ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് വൻ വിജയം നേടുമെന്ന് എക്സിറ്റ് പോൾ പ്രവചനം. 48 ശതമാനം വോട്ടുകൾ നേടി യു ഡി എഫ് സ്ഥാനാർഥി ജോസ് ടോം വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസും എ ഇസഡ് റിസർച്ച് പാർട്ണേഴ്സും ചേർന്ന് പാലായിൽ നടത്തിയ എക്സിറ്റ് പോളിന്റെ പ്രവചനഫലം. കെ എം മാണിക്ക് പിൻഗാമിയായി പാലായെ പ്രതിനിധീകരിച്ച് നിയമസഭയിലേക്കെത്തുക ജോസ് ടോം തന്നെയായിരിക്കുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. 16 ശതമാനം വോട്ടുകൾക്ക് മാണി സി കാപ്പനെ പിന്നിലാക്കി ജോസ് ടോം വിജയിക്കും. എൽ ഡി എഫിന് 32 ശതമാനം വോട്ടുകൾ നേടാനേ സാധിക്കൂവെന്നും ബി ജെ പി 19 ശതമാനവും മറ്റുള്ളവർ ഒരു ശതമാനവും വോട്ടുകൾ നേടുമെന്നും എക്സിറ്റ് പോൾ പറയുന്നു.

അതേസമയം എൻ ഡി എയുടെ വോട്ട് വിഹിതത്തിൽ ഒരു ശതമാനം വർധനയുണ്ടാകും. 2016 ൽ 18 ശതമാനമായിരുന്നു (24,821 വോട്ടുകൾ) എൻ ഡി എയുടെ വോട്ട് വിഹിതം. 2011 ലാകട്ടെ ഇത് വെറും അഞ്ച് ശതമാനമായി (6,359 വോട്ടുകൾ) കുറഞ്ഞിരുന്നു.

Latest