Gulf
ടുണീഷ്യന്‍ മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ മയ്യിത്ത് ഖബറടക്കി


അന്തരിച്ച ടുണീഷ്യന്‍ മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ മയ്യിത്ത് ഖബറടക്കത്തിനായി മദീനയിലെ ജന്നത്തുല്‍ ബഖീഇലേക്ക് കൊണ്ടുപോവുന്നു
മദീന: സഊദിയില്‍ അന്തരിച്ച ടുണീഷ്യന്‍ മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ ഖബറടക്കം മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍ നടന്നു. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.1987 മുതല്‍ 2011 വരെ നീണ്ട 23 വര്‍ഷം ടുണീഷ്യയില്‍ ഭരണാധികാരിയായിരുന്ന ബിന്‍ അലി, 2011ലെ അറബ് വസന്തത്തിന്റെ ഭാഗമായി നടന്ന ജനകീയ പ്രതിഷേധത്തിലൂടെ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് സഊദിയില്‍ അഭയം തേടുകയായിരുന്നു.
പ്രവാചക നഗരിയായ മസ്ജിദുന്നബവിയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കി. സൈനുല്‍ ആബിദീന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും പങ്കെടുത്തു.
---- facebook comment plugin here -----