Connect with us

Sports

ചാമ്പ്യൻസ് ലീഗ്: റയൽ, സിറ്റി, യുവെ ഇന്ന് കളത്തിൽ

Published

|

Last Updated

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ കരുത്തരായ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്ക്, യുവെന്റസ്, പി എസ് ജി ടീമുകൾ ഇന്ന് കളത്തിൽ. പി എസ് ജി- റയൽ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്- യുവെന്റസ്, മാഞ്ചസ്റ്റർ സിറ്റി- ഷാക്തർ ഡോണക്‌സ് എന്നിവയാണ് ഇന്നത്തെ സൂപ്പർ പോരാട്ടങ്ങൾ.

ടോട്ടനം ഒളിമ്പിയാക്കോസിനെയും ബയർ ലവർകുസൻ ലൊകോമൊടീവ് മോസ്‌കോയെയും നേരിടും.
കഴിഞ്ഞ ക്വാർട്ടർ കാണാതെ പുറത്തായ റയൽ ഇക്കുറി തിരിച്ചുവരവിന്റെ പാതയിലാണ്. ലാലിഗയിൽ നാല് കളികളിൽ രണ്ട് ജയവുമായി മൂന്നാം സ്ഥാനത്താണ് റയൽ. കഴിഞ്ഞ മത്സരത്തിൽ ലെവാന്റെയെ പരാജയപ്പെടുത്തിയാണ് റയലിന്റെ വരവ്.
കരി ബെൻസിമ, ജെയിംസ് റോഡ്രിഗസ്, വിനിഷ്യസ് ജീനിയർ തുടങ്ങിയ താരങ്ങളിലാണ് സിദാന്റെ സംഘത്തിന്റെ പ്രതീക്ഷ. ചെൽസിയിൽ നിന്നെത്തിയ ഈഡൻ ഹസാർഡും കളിച്ചേക്കും.

ഫ്രഞ്ച് ലീഗിൽ സ്റ്റ്രാസ്ബർഗിനെ തോൽപ്പിച്ച പി എസ് ജി റയലിനെതിരെ വിജയം സ്വപ്‌നം കാണുന്നു. പക്ഷേ, സൂപ്പർ താരങ്ങളായ നെയ്മർ, കിലിയൻ എംബപ്പെ, എഡിൻസൺ കവാനി എന്നിവരുടെ അഭാവം പി എസ് ജിക്ക് കനത്ത തിരിച്ചടിയാണ്. വിലക്കാണ് നെയ്മറിന് വിനയായതെങ്കിൽ പരുക്കാണ് എംബാപ്പെയുടെയും കവാനിയുടെയും സാന്നിധ്യമില്ലാതാക്കിയത്.

കഴിഞ്ഞ മാസം തുളൂസിനെതിരായ മത്സരത്തിൽ കാലിന് പരുക്കേറ്റ എംബപ്പെ പിന്നീട് പി എസ് ജിക്കായി കളിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ പി എസ് ജി നേടിയ ഇരുപത് ഗോളിൽ പതിനൊന്നും നേടിയത് എംബാപ്പെയം കവാനിയും ചേർന്നാണ്.

കഴിഞ്ഞ സീസണിൽ പി എസ് ജിയുടെ കുതിപ്പ് പ്രീ ക്വാർട്ടറിൽ അവസാനിച്ചിരുന്നു.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറിയാണ് യുവെന്റസ് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ഇറങ്ങുന്നത്. അത്‌ലറ്റിക്കോയുടെ തട്ടകമായ മാഡ്രിഡിൽ വെച്ചാണ് മത്സരം.
കഴിഞ്ഞ സീസണിൽ ക്വാർട്ടറിൽ അയാക്‌സിനോട് തോറ്റാണ് യുവെന്റസ് പുറത്തായത്.
1996ലാണ് യുവെ അവസാനമായി കപ്പടിച്ചത്. 2016-17 സീസണിൽ ഫൈനലിലെത്തിയെങ്കിലും റയലിനോട് പരാജയപ്പെട്ടു.

ഗ്രൂപ്പ് സിയിൽ പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഡച്ച് ക്ലബ് ഷാക്്തരാണ് എതിരാളികൾ.
ലീഗിൽ മികച്ച പ്രകടനമാണ് ടീം തുടരുന്നത്. പക്ഷേ, കഴിഞ്ഞ മത്സരത്തിൽ അവസാന സ്ഥാനക്കാരായ നോർവിച്ച ് സിറ്റിയോട് തോറ്റത് പരിശീലകൻ പെപ് ഗാർഡിയോളയെ ഇരുത്തിച്ചിന്തിപ്പിക്കും.

Latest