ഒമാനില്‍ വാഹനാപകടത്തില്‍ ഹൈദരബാദി കുടുംബം മരിച്ചു

Posted on: September 16, 2019 8:52 pm | Last updated: September 16, 2019 at 9:15 pm

ദുബൈ: ഒമാനില്‍ വാഹനാപകടത്തില്‍ ദുബൈ നിവാസികളും ഹൈദരാബാദ് സ്വദേശികളുമായ മാതാപിതാക്കളും എട്ട് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ഗൗസുല്ല അസ്മത്തുല്ല ഖാന്‍ (32), ഭാര്യ ആയിശാ സിദ്ദീഖി (29), എട്ട് മാസം പ്രായമുള്ള മകന്‍ ഹംസ ഖാന്‍ എന്നിവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൂന്ന് വയസുള്ള മകള്‍ ഹാനിയ സിദ്ദിഖിക്ക് തലക്ക് ഗുരുതരമായി പരുക്കേറ്റു.

സലാലയില്‍ നിന്ന് ദുബൈ യിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് വൃത്തങ്ങള്‍ പറഞ്ഞു. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം രാവിലെ മസ്‌കറ്റില്‍ നിന്ന് ഹൈദരാബാദിലെ നാട്ടിലേക്ക് കൊണ്ടുപോയതായി അവര്‍ വ്യക്തമാക്കി.